SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

മുതിർന്ന വനിതകളെ ആദരിച്ചു

areekara
70 വയസിന് മുകളിൽ പ്രായമുള്ള വനിതകളെ ആദരിച്ചപ്പോൾ.

അരീക്കര: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് അരീക്കര നാലാം വാർഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് ഗ്രൂപ്പിലുള്ള 70 വയസിന് മുകളിൽ പ്രായമുള്ള വനിതകളെ ആദരിച്ച് വനിതാദിനാഘോഷം വേറിട്ടതാക്കി. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്മിത ലുക്ക് അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി.സ്റ്റീഫൻ, വാർഡ് മെമ്പർമാരായ ആൻസി തോമസ്, സൗമ്യ ജോയ്, ഹരിതകർമ്മസേന കോർഡിനേറ്റർ രാഖി അനിൽ, സി.ഡി.എസ് മെമ്പർ ഗീതാ രവി, തൊഴിലുറപ്പ് വാർഡ് കോർഡിനേറ്റർ ഉഷ ജയന്തൻ എന്നിവർ പങ്കെടുത്തു. മേരി ചുമ്മാർ, ദേവകി രാഘവൻ, ചിന്നമ്മ സ്റ്റീഫൻ എന്നിവരെയാണ് ആദരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL