SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 AM IST

വിപുലമായി  വനിതാദിനാഘോഷം 

vanitha
കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ നടന്ന വനിതാദിനാഘോഷം കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ യോഗം ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ സാർവ്വദേശീയ വനിതാദിനാഘോഷം വിപുലമായി ആഘോഷിച്ചു. വനിതാദിന സന്ദേശം നൽകി കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ യോഗം ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് പി.എൻ സരളാദേവി അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ പി.സി ജീനാ, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ എന്നിവർ വനിതാ ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കൗൺസിലർ സേതുപർവതി പേരന്റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾ കുട്ടികളിൽ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളെകുറിച്ചും, കുട്ടികളും, മാതാപിതാക്കളും ജീവിതത്തിൽ അനുവർത്തിക്കേണ്ട സ്വഭാവശീലങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL