SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 AM IST

ജെ.എസ്.എസിൽ കൂട്ടരാജി, നേതാക്കളടക്കം മുസ്ളീംലീഗിൽ

കൊല്ലം: ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്തിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരുമായ നിരവധിപേർ ഇന്ത്യൻ യൂണിയൻ മുസ്ളീം ലീഗിൽ ചേർന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്തിനൊപ്പം സംസ്ഥാന എക്സി.അംഗം കുളക്കട രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ്, ജെ.വൈ.എസ് സംസ്ഥാന കൺവീനർ ഡോ.അഭിലാഷ് നാഥ്, ജെ.വൈ.എസ് ജില്ലാ സെക്രട്ടറി എസ്.ആർ.ശ്രീരാജ്, ജില്ലാ പ്രസിഡന്റ് അൻസർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ തുളസീധരൻ, മോഹനൻ പൂവറ്റൂർ, മണ്ഡലം ഭാരവാഹികളായ രജിഷ് (ചടയമംഗലം), സീമ (ചാത്തന്നൂർ), ഗീതാ കൃഷ്ണൻ (ചാത്തന്നൂർ), വി.എസ്.അരുൺകുമാർ (കൊട്ടാരക്കര), മോഹനൻ മാവടി (കാെട്ടാരക്കര), അലക്സ് (കുന്നത്തൂർ), വേണു (കരുനാഗപ്പള്ളി), ജയചന്ദ്രൻ (ചവറ), സതീഷ് (കൊല്ലം), രാജേഷ് (കുണ്ടറ), ബിനു മൺറോത്തുരുത്ത്, അരുൺകുമാർ പൂവറ്റൂർ, പ്രേംകൃഷ്ണൻ കൊല്ലം എന്നിവരും സാധാരണ പ്രവർത്തകരുമാണ് മുസ്ളീം ലീഗിൽ ചേർന്നത്. ലീഗിന്റെ മതേതര നിലപാടുകളിലും വികസന പ്രവർത്തനങ്ങളിലും ഒത്തൊരുമയിലും ആകൃഷ്ടരായാണ് തങ്ങൾ തീരുമാനമെടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ മുസ്ളീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനൂസ്, സെക്രട്ടറി സുൽഫിക്കർ സലാം, ദേശീയ സമിതി അംഗം എം.എ.സത്താർ, സുധാകരൻ പള്ളത്ത്, കുളക്കട രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL