SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

പി​ല്ലറി​ൽ ഉയരപ്പാതകൾ വേണം: എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ ദേശീയപാത 66 ൽ മണ്ണുകൊണ്ട് നിർമ്മിച്ച ഉയരപ്പാതകൾക്ക് പകരം പില്ലറിൽ തീർത്തവ നിർമ്മിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയിൽ ഉന്നയിച്ചത്. വളരെ ഉയരത്തിൽ ഇരുവശവും കോൺക്രീറ്റ് പാളികൾ സ്ഥാപിച്ച് അതിനുള്ളിൽ മണ്ണ് നിറച്ച് നിർമ്മാണം നടത്തിയ ഉയരപ്പാതകളിൽ നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നു. ഭൂമിയുടെ ഘടനയും സ്വഭാവവും ശരിയായവിധം പഠിക്കാതെയും പരിശോധിക്കാതെയും നടത്തിയ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങൾക്കു കാരണം. ലോക്‌സഭയിൽ വിഷയം ഉന്നയിച്ചപ്പോൾ ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി ഇക്കാര്യത്തി​ൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതാണ്. എന്നാൽ മണ്ണുകൊണ്ട് നിർമ്മിച്ച ഉയരപ്പാതകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാതകൾ നിർമ്മിക്കാൻ നടപടി സ്വീകരിക്കാതെ ദേശീയപാത അതോറിട്ടി​ നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL