SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഫണ്ട് ശേഖരണം

bhasketball

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷനും കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷനും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 42-ാം മത് സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് മേയ് 6 മുതൽ 10 വരെ തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കും. കെ.പി അരവിന്ദാക്ഷനിൽ നിന്നും ആദ്യഫണ്ട് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.സുനിൽ ഏറ്റുവാങ്ങി.അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീനിവാസൻ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ എം.എസ്. സുധീപ് ബോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ ബങ്കളം, ദിനേശൻ മാസ്റ്റർ, കെ.ശരത് എന്നിവർ സംബന്ധിച്ചു.ആറിന് വൈകിട്ട് 6ന് മുൻ കായിക മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. അലാമിപ്പള്ളി പുതിയ ബസ്റ്റാൻഡ് പരിസരത്ത് പുതുതായി ഇൻഡോർ സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ക്രൈസ്റ്റ് എസ്.ഐ.എം.ഐ പബ്ലിക് സ്‌കൂളിലുമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിലെ പുരുഷ,​വനിതാ ടീമുകൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL