SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

തലശ്ശേരിയിൽ ഡേ നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ്

cricket

തലശ്ശേരി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തലശ്ശേരി യൂണിറ്റ് മേയ്‌ 2, 3 തീയതികളിൽ നഗരസഭ സ്റ്റേഡിയത്തിൽ ഡേ നൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. രണ്ടിന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 11 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയും മൂന്നിന് വൈകിട്ട് 3 മുതൽ രാത്രി 9 വരെയുമായി നടക്കുന്ന മത്സരത്തിൽ വ്യാപാരികളും തൊഴിലാളികളും അണിനിരക്കുന്ന 8 ടീമുകൾ പങ്കെടുക്കും. മത്സരം രണ്ടിന് രാവിലെ 7ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകിട്ട് വ്യാപാരികളും പോലീസും തമ്മിൽ സൗഹൃദ മത്സരവും ഉണ്ടാവും.വാർത്താസമ്മേളനത്തിൽ കെ.എൻ.പ്രസാദ്, കെ.എം.അഷ്റഫ്, എ. ആഷിഖ്, എ.പി.അനസ്, എം.പി. ഇർഷാദ്, കെ.കെ. അഷ്ഫർ, യാസർ അബ്ബാസ്, കെ.ഷാനിഫ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL