SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

കൈരാതി കിരാത ക്ഷേത്രത്തിൽ ചിത്രാരംഭം

chitrarambam

ഇരിട്ടി : മൂലോത്തുംകുന്ന് ശ്രീ കൈരാതി കിരാത ക്ഷേത്രത്തിൽ തയാറാക്കുന്ന ചുമർചിത്രം വരയ്ക്കുന്ന ചടങ്ങായ ചിത്രാരംഭത്തിന്റെ ഉദ്ഘാടനം വാരണാസി ജൂന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി നിർവഹിച്ചു. ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു . കോഴിക്കോട് ചിത്ര സോപാനം ആർട്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ശശി എടവരാട്, മണിപ്പാൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ അഖിൽ രാജ്, ഡോ . ജയറാം ശിവറാം, ക്ഷേത്രം പ്രസിഡന്റ് എം.ബാലകൃഷ്ണൻ, ക്ഷേത്രം സെക്രട്ടറി എ.പത്മനാഭൻ, എൻ.വി.പ്രജിത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.രാവിലെ 10 മണിയോടെ ക്ഷേത്രത്തിലെത്തിയ സ്വാമി ആനന്ദവനം ഭാരതിയെ ക്ഷേത്രം മേൽശാന്തി രാകേഷ് നമ്പൂതിരി കീഴ്പാട്ടില്ലം പൂർണകുംഭം നൽകി സ്വീകരിച്ചു.ചുമർചിത്രം തയാറാക്കുന്നവരെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL