SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

ഗ്രാമം പ്രതിഭ വാർഷികാഘോഷം

gramam

പയ്യന്നൂർ: ഗ്രാമം പ്രതിഭ 43 -ാം വാർഷികo വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.യു.രാജന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. 43 വനിതകൾ വിളക്ക് തെളിയിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചത്. അശ്വതിനാരായണൻ, ശ്രീജ സുരേഷ് പ്രാർത്ഥന ആലപിച്ചു. വാദ്യപ്രവീൺ ഡോ.കുഞ്ഞിരാമ മാരാർ മുഖ്യാതിഥിയായിരുന്നു. എച്ച്.എൽ ഹരിഹരയ്യർ, രവി.കെ നായർ എന്നിവർക്ക് നൽകി വാർഷിക സപ്ലിമെന്റിന്റെ പ്രകാശനം വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു. ഗായകൻ എ.കെ.വേണുഗോപാലിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഫോക് ലാൻഡ് ചെയർമാൻ അഡ്വ.വി.ജയരാജ് ആശംസ പ്രസംഗം നടത്തി. അനിൽപുത്തലത്ത് സ്വാഗതവും ടി.എ.രാഗിണി നന്ദിയും പറഞ്ഞു. ഗ്രാമം പ്രതിഭ ഗായകസംഘം, മഹിള സമാജം പ്രവൃത്തകർ, കുട്ടികൾ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL