SignIn
Kerala Kaumudi Online
Monday, 25 May 2026 2.56 AM IST

ചമ്പാട് വാഴകൾ നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം

vazha

പാനൂർ :ചമ്പാട് മേഖലയിൽ കാട്ടുപന്നികളുടെ വ്യാപക ആക്രമണത്തിൽ വാഴകൃഷി നശിച്ചു. പുഴക്കോൾ മോഹനന്റെയും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരന്റെയും കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.
കൃഷിയിടത്തിൽ ദിവസേനയെന്നോണം കാട്ടുപന്നികളുടെ ശല്യം തുടരുകയാണ്. കുലച്ചതും കുലയ്ക്കാറായതുമായ നിരവധി വാഴകളാണ് പന്നികൾ തകർത്തത്. കർഷകർ ഏറെ പ്രതീക്ഷയോടെ പരിപാലിച്ച വിളകളാണ് ഇങ്ങനെ നശിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ അധികൃതരോട് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL