SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 AM IST

തുളുവന്നൂർ ക്ഷേത്രം ഉപദേവാലയ പ്രതിഷ്ഠാ കർമ്മം

thayineri

പയ്യന്നൂർ: തായിനേരി തുളുവന്നൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഉപദേവാലയങ്ങളായ അയ്യപ്പ ക്ഷേത്രത്തിലെയും

ദേവീ ക്ഷേത്രത്തിലെയും പ്രതിഷ്‌ഠാ കർമ്മങ്ങൾ 27മുതൽ 29 വരെ നടക്കും.നാളെ വൈകീട്ട് നാലരക്ക് നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നിന്നും തുളുവന്നൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്ര. വൈകീട്ട് ആറിന് പൂർണ്ണകുംഭത്തോടെ കാളകാട്ടില്ലത്ത് സന്ദീപ് തന്ത്രികളെ ക്ഷേത്രത്തിലേക്ക് ആനയിക്കും.തുടർന്ന് ആചാര്യവരണം,ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്തവ‌ർക്ക് ആദരം.എഴിന് ഭജന. 28ന് രാവിലെ ഏഴിന് ഗണപതിഹോമം, തുടർന്ന് വിവിധ പൂജകൾ. 29ന് രാവിലെ ഏഴു മുതൽ ഗണപതിഹോമം, വിടർത്തി പൂജ, ബ്രഹ്മകലശപൂജ, പ്രാസാദപ്രതിഷ്ഠ, അധിവാസം ഒൻപതരക്കും 11.40നുമിടയിൽ ഉപദേവാലയ പ്രതിഷ്ഠാകർമ്മങ്ങൾ .തുടർന്ന് ജീവബ്രഹ്മകലശാഭിഷേകം പൂജ, പ്രസാദവിതരണം, പ്രധാനദേവന് 25 കലശപൂജ, 25 കലശമാടി ഉച്ചപൂജ, പ്രസാദവിതരണം, തുടർന്ന് ശ്രീഭൂതബലി, ഉച്ചക്ക് അന്നദാനം.വാർത്താസമ്മേളനത്തിൽ പി.രാജീവൻ, വി.നാരായണൻ, കെ.കെ.വിനോദ്കുമാർ, പി.സുകുമാരൻ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL