SignIn
Kerala Kaumudi Online
Monday, 25 May 2026 2.56 AM IST

മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം

mundayamparamb

ഇരിട്ടി: മുണ്ടയാംപറമ്പ്‌ തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം 27 മുതൽ 29 വരെ നടക്കും.നാളെ ക്ഷേത്ര ചടങ്ങുകളും അറവിലാൻ ദൈവത്തിന്റെ തിറയും.28ന് രാവിലെ പെരുമ്പേശൻ ദൈവം തിറ. ഉച്ചയ്ക്ക് ഒരു മണിക്ക് കുണ്ടുങ്കര ചോറ് കോരൽ ചടങ്ങും നടക്കും. വൈകിട്ട് 5ന് വലിയ തമ്പുരാട്ടി തിറ, 29ന് രാവിലെ ചെറിയ തമ്പുരാട്ടി തിറ എന്നിവ നടക്കും. ഉത്സവദിവസങ്ങളിൽ അന്നദാനവുമുണ്ടാകും.വാഹനങ്ങളിൽ എത്തുന്നവർ അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും ക്ഷേത്രാചാരങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമമുള്ളതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ തങ്ങൾക്കാവശ്യമായ ശുദ്ധജലം കൂടി വാഹനത്തിൽ കരുതണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.വൻജനപങ്കാളിത്തമുണ്ടാകുന്ന ഉത്സവത്തിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL