SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

എക്സിബിഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

exhi
എക്സിബിഷനിലെ പവലിയൻ ഡോ. എ. സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ പൂരം എക്സിബിഷനിലെ പവലിയൻ, സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി, ഗവേഷണ വിഭാഗം മേധാവി ഡോ. കെ.എൻ. അനിത്ത്, വിദ്യാർത്ഥി ക്ഷേമ വിഭാഗം മേധാവി ഡോ. ലത, ഡീൻ ഓഫ് ഫാക്കൽറ്റി (ഫോറസ്ട്രി) ഡോ. ഗോപകുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സുലജ, തൃശ്ശൂർ പൂരം എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി, കാർഷിക സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

സർവകലാശാല വികസിപ്പിച്ചെടുത്ത വിത്തുകൾ, തൈകൾ, ഔഷധ സസ്യങ്ങൾ, ടിഷ്യുക്കൾച്ചർ വാഴകൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, സർവകലാശാല പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ വിൽപ്പനയ്ക്ക് സജ്ജമാണ്. സർവകലാശാല വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, EXHIBITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL