SignIn
Kerala Kaumudi Online
Monday, 25 May 2026 3.53 AM IST

ഒളവറ മുണ്ട്യ കളിയാട്ടം ഇന്ന് സമാപനം

olavara

തൃക്കരിപ്പൂർ: ശ്രീ ഒളവറ മുണ്ട്യക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഒളവറ മുണ്ട്യ ക്ഷേമകാരസമിതി ഏർപ്പെടുത്തിയ ആദരിക്കൽ അനുമോദന ചടങ്ങ് ചന്തേര എസ്.ഐ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി പ്രസിഡന്റ് പി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു ഉദിനൂർ ബാലഗോപാലൻ മുഖ്യ അതിഥിയായി. ശ്രീരാമ വില്യം കഴകം പ്രസിഡന്റ് വി.വി.രാഘവൻ , ശ്രീ ഒളവറ മുണ്ടക്കാവ് ദേവസ്വം പ്രസിഡന്റ് ടി.വി.പ്രഭാകരൻ സംസാരിച്ചു. ക്ഷേമകാര്യ സെക്രട്ടറി ടി.വി പവിത്രൻ സ്വാഗതവും കെ.വി.ഗോപി നന്ദിയും പറഞ്ഞു. കളിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10 മണി മുതൽ അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി , വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് 12 മണി മുതൽ അന്ന ദാനവും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL