SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

മഹിളാ മുന്നേറ്റയാത്ര

morcha
മഹിളാമോർച്ച എറണാകുളം നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽനടന മഹിളാ മുന്നേറ്റ യാത്ര.

പെരുമ്പാവൂർ: മഹിളാമോർച്ച എറണാകുളം നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ മുന്നേറ്റയാത്ര ബി.ജെ.പി സംസ്ഥാന വക്താവ് ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു ആനന്ദ് അദ്ധ്യക്ഷയായി. ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വിദ്യ, ശശികല രമേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിഷ രാജേഷ്, എൻ.ഡി.എ പെരുമ്പാവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജിബി പാത്തിക്കൽ തുടങ്ങിയവർ സംസാരിച്ചു. പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച മഹിളാ മുന്നേറ്റയാത്ര പെരുമ്പാവൂർ ടൗൺ ചുറ്റി സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL