
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫിനാൻസ് ഫോർ മീഡിയം എന്റർപ്രൈസസ് 360 ഡിഗ്രി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ബിസിനസ് ബാങ്കിംഗ് എ.വി.പി റിഞ്ചു കുര്യൻ വർഗീസ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ വിവേക് കൃഷ്ണഗോവിന്ദ്, രാധേഷ് എൽ. ഭട്ട് എന്നിവർ സംസാരിച്ചു. കെ.എം.എ മാനേജ്‌മെന്റ് എഡ്യുക്കേഷൻ പ്രോഗ്രാം ചെയർപേഴ്‌സൺ ഡോ. രാധ തേവന്നൂർ, മുൻ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടോണി സാജൻ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
