SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം

cricket
ക്രിക്കറ്റ് മത്സരം

മരട്: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യയും സംയുക്തമായി കാഴ്ചവൈകല്യമുള്ളവർക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ലയൺസ് ക്ലബ് ഒഫ് തൃപ്പൂണിത്തുറയുടെ ആതിഥേയത്വത്തിൽ നാളെ രാവിലെ 9 മുതൽ 11 വരെ പാലസ് ഓവൽ ഗ്രൗണ്ടിലാണ് മത്സരം. 10 ഓവർ ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ ഓരോ ടീമിലും പൂർണമായും കാഴ്ചയില്ലാത്ത 4 താരങ്ങളും ഭാഗിക കാഴ്ചവൈകല്യമുള്ളവരും ഉൾപ്പെടും. ശബ്ദസൂചനകൾ ഉൾക്കൊള്ളുന്ന പ്രത്യേക പിച്ചിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരിമിതികളെ അവസരങ്ങളാക്കി മാറ്റുകയെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.ബി. ഷൈൻകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL