SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

അമൃത് ഭാരത്: ആലുവയെ ഉൾപ്പെടുത്തണം

g

കൊച്ചി: റെയിൽവേയുടെ അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയിൽ നിന്ന് ആലുവയെ ഒഴിവാക്കിയതിൽ ബെന്നി ബെഹനാൻ എം.പി പ്രതിഷേധിച്ചു. തന്ത്രപ്രധാനമായ സ്ഥാനമുള്ള ആലുവ സ്റ്റേഷനോടുള്ള അവഗണന തിരുത്തണം. പ്രതിദിനം ആയിരക്കണക്കിന് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും അന്തർസംസ്ഥാന തൊഴിലാളികളും ദീർഘദൂര യാത്രക്കാരും ആശ്രയിക്കുന്ന സ്റ്റേഷനാണിത്. റെയിൽവെ, മെട്രോ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനെ ആധുനികവത്കരണ പദ്ധതിയിൽ നിന്ന് പുറന്തള്ളിയത് ആശങ്കാജനകമാണ്. ആലുവയുടെ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യം കണക്കിലെടുത്ത് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിക്കണമെന്ന് ബെന്നി ബെഹനാൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ALUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL