കളിക്കൂട്ടത്തിന് തുടക്കമായി
Sunday 24 May 2026 8:56 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ ഫെസ്റ്റിവ കാമ്പയിന് തുടക്കമായി. കുട്ടികൾക്ക് പരിസ്ഥിതിയെകുറിച്ച് അവബോധം നൽകുകയും അവരുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തിക്കൊണ്ട് ഒരു കാർബൺ ന്യൂട്രൽ കേരളം കെട്ടിപ്പടുക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കല അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.ഷീജ, സി.ഡി.എസ് സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ, വൈസ് ചെയർപെഴ്സൺ സതി രമേശൻ, തുടങ്ങിയവർ സംബന്ധിച്ചു.