താലൂക്ക് ആശുപത്രിക്ക് വീൽ ചെയറുകൾ കൈമാറി

Sunday 24 May 2026 7:52 AM IST

ചേർത്തല:താലൂക്ക് ഹെഡ്ക്വർട്ടേഴ്സ് ആശുപത്രിയിലേക്ക് ചേർത്തലയിലെ പ്രമുഖ കയർ വ്യവസായ സ്ഥാപനമായ ടി.എം.എം.പി.എൽ 15 വീൽചെയർ കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനീഷ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ലഭിച്ചത്. നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.എസ്.ആർ. അമീനക്ക് വീൽചെയറുകൾ കൈമാറി.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ എൻ.എൽ വത്സലകുമാരി അദ്ധ്യക്ഷയായി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സനീഷ് മുഖ്യ പ്രഭാഷണം നടത്തി.മുൻ ചെയർമാനും കൗൺസിലറുമായ പി.ഉണ്ണികൃഷ്ണൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടോമി എബ്രഹാം,ബീന അജി,സി.ഡി.എസ് ചെയർപേഴ്സൺ അഡ്വ.പി.ജ്യോതിമോൾ,കൗൺസിലർമാർ,ആശുപത്രി ജീവനക്കാർ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ഡോ.എസ്. ആർ.അമീന സ്വാഗതവും ഡോ.അജ്മൽ നന്ദിയും പറഞ്ഞു.