മകനെ അന്വഷിച്ച് ആലപ്പുഴയിലെത്തിയ തമിഴ്‌നാട് സ്വദേശികൾ മടങ്ങി
Tuesday 12 May 2026 11:32 PM IST
ആലപ്പുഴ: 56 ദിവസം മുമ്പ് കാണാതായ മകനെ തിരക്കി ആലപ്പുഴയിലെത്തിയ രക്ഷിതാക്കൾ തമിഴ്‌നാട്ടിലേക്ക് മടങ്ങി. പൊള്ളാച്ചി സ്വദേശികളായ ഗോവിന്ദരാജ്, ഭുവനേശ്വരി എന്നിവരാണ് മകനെ തിരക്കി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ മാർച്ച് 16 മുതലാണ് ചെന്നൈ വെസ്റ്റ് താമ്പരം സായ് റാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ രണ്ടാംവർഷ ബിടെക് വിദ്യാർഥിയായ വിമലിനെ കാണാതായത്. വിവരം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ നിരവധി ആൾക്കാരാണ് വിമലിനെ കണ്ടിരുന്നു എന്നറിയിച്ച് ഇവരെ ബന്ധപ്പെടുന്നത്. അടൂരിൽ നിന്നും ഒരു വ്യക്തി ചിത്രം സഹിതം ആലപ്പുഴ ആർപിഎഫിന് ബന്ധപ്പെട്ടിരുന്നു. എന്നാൽ ചെനൈ ആർപിഎഫ് മുഖാന്തരം ചിത്രം കൈമാറിയെങ്കിലും വിമലല്ലെന്ന് രക്ഷിതാക്കൾ കണ്ടെത്തി.