ആയുർവേദ മെഡി. ക്യാമ്പ്

Monday 04 May 2026 7:38 AM IST

അമ്പലപ്പുഴ: ശ്രീ വിദ്യാധിരാജ ഫൗണ്ടേഷനും കരുമാടി പുലിക്കൂട്ടിൽ ദേവസ്ഥാനവും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ശ്രീ ലക്ഷ്മി എസ്, ഡോ. റോൻസി എന്നിവർ നേതൃത്വം

നൽകി. കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു.കരുമാടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബിന്ദു,ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ,അജിത് കുമാർ,സുരേഷ്.ടി, രാധാകൃഷ്ണൻ ചമ്പക്കുളം, രാജേന്ദ്രൻ.പി.കെ ,ശ്രീകുമാർ പുലിക്കൂട്, അനിൽകുമാർ എന്നിവർ സംസാരിച്ചു.