SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

ചിക്കൂസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് 2025​ലെ പ്രതിഭാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലസാഹിത്യവേദിയിലെ സമഗ്രസംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിയും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീൺ നാട്യകലയും പുരസ്‌കാരങ്ങൾക്ക് അർഹരായി. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളുടെ വേദിയിൽ വിവിധ ഇനങ്ങളിൽ ശ്രദ്ധേയരായ 5 പേർ ബാല്യപ്രതിഭാപുരസ്‌കാരങ്ങൾക്കും അർഹരായി. വീട്ടുമുറ്റകൃഷിയിൽ സഹോദരിമാരായ ഫരിയ, ഫാദിയ(സെന്റ് ജോസഫ്സ് ഗേൾസ് സ്‌കൂൾ), സാഹിത്യത്തിന് അൻജന മധു (അറവുകാട് ഹൈസ്‌കൂൾ), ശാസ്ത്രീയ സംഗീതത്തിൽ വരദ് ശ്രീപാർത്ഥസാരഥി (എസ്.ഡി.വി ബോയ്സ് ഹൈസ്‌കൂൾ), നൃത്തത്തിന് അന്നപൂർണ (സെന്റ് ആന്റണീസ് എൽ .പി സ്‌കൂൾ) എന്നിവർക്കാണ് ബാലപ്രതിഭാ പുരസ്‌കാരങ്ങൾ. സാക്ഷി ഡയറക്ടർ അനസ് ബി, രാജു പളളിപ്പറമ്പിൽ, ആര്യാട് ഭാർഗവൻ എന്നിവരടങ്ങിയ വിധികർത്താക്കളാണ് വിജയികളെ നിശ്ചയിച്ചത്. മേയ് രണ്ടാംവാരം പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL