SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

ദേശീയ സമ്മേളനം

s

ആലപ്പുഴ: നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ രസതന്ത്രത്തിലെ ആധുനിക പ്രവണതകൾ
വിശകലനം ചെയ്യുന്നതിനുള്ള രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ഇടപ്പള്ളിയിലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു.. ഡോ.സി അനന്തരാമകൃഷ്ണൻ, ഡോ. ഗിരിധർ പർവതം, ഡോ. ജോർജ് നൈനാൻ, നാളികേര വികസന
ബോർഡ് മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ഹനുമന്ത് ഗൗഡ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ​ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി​യും ശാസ്ത്ര ഡയറക്ടറുമായ ഡോ. ടി. ബി.
കലൈസെൽവൻ സംസാരിച്ചു.
ഭക്ഷ്യ വിശകലന സാങ്കേതികവിദ്യകളിലെ പുതിയ മുന്നേറ്റങ്ങൾ സംബന്ധിച്ച
കൈപ്പുസ്തകത്തിന്റെ പ്രകാശനവും ഉദ്ഘാടന സമ്മേളനത്തിൽ നടന്നു.
നാളികേര വികസന ബോർഡ് ഡയറക്ടർ ഡി.എസ് രശ്മി നന്ദിപറഞ്ഞു. ഭക്ഷ്യസുരക്ഷയും ഗുണമേന്മയും സംബന്ധിച്ച
ഭക്ഷ്യ വിശകലന രസതന്ത്രത്തിലെ പുതിയ മുന്നേറ്റങ്ങളെ ആസ്പദമാക്കി ഏഴ് സാങ്കേതിക സെഷനുകളും, ശാസ്ത്രീയ
അവതരണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. . ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ,
വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടു

ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL