SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

നെല്ലുവില നേരിട്ട് നൽകണം

s

ആലപ്പുഴ: നെൽക്കർഷകരുടെ ദുരിതങ്ങൾക്കും നെല്ലുവില വിതരണത്തിലെ കാലതാമസത്തിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയ സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിലവിലുള്ള നെല്ല് സംഭരണം പാളിയിരിക്കുകയാണെന്നും കർഷക ആത്മഹത്യകളിലേക്ക് വരെ നയിക്കാവുന്ന ഗുരുതരസാഹചര്യമാണെന്നും അദ്ദേഹം കേന്ദ്ര സെക്രട്ടറിയെ ബോധ്യപ്പെടുത്തി.
പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്കായി മാത്രം ഏകദേശം 811.04 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. കർഷകർക്ക് നേരിട്ട് പണം നൽകുന്ന രീതി നടപ്പിലാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL