
മുതുകുളം: മുതുകുളം ഗുരുകുലം കലാസാംസ്കാരിക വിദ്യാകേന്ദ്രത്തിന്റെയും കലാവിലാസിനി ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പുസ്തകദിനം ആഘോഷിച്ചു.മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. പി.സി അനിൽകുമാർ പ്രഭാഷണം നടത്തി. പുസ്തകചർച്ചയിലും ആസ്വാദനത്തിലും ദേവി കൃഷ്ണ, ആര്യനന്ദ, വിവേക്, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി എസ്.കെ പിള്ള,ശ്രീകുമാർ,സാം മുതുകുളം,മിനി ജോർജ് എന്നിവർ സംസാരിച്ചു. ഗുരുകുലം സെക്രട്ടറി ജി.കൃഷ്ണകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
