
ആലപ്പുഴ : മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃത സർവ്വകലാശാല 9 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊല്ലം അമൃതപുരി ക്യാമ്പസിൽ മേയ് ഒന്ന് മുതൽ അഞ്ച് വരെ സൗജന്യ സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. വിജ്ഞാനവും വിനോദവും കോർത്തിണക്കിയാണ് 'വിസ്മയ 2026' എന്ന പേരിൽ അഞ്ച് ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നത്. കുട്ടികളിലെ സർഗ്ഗവാസനകളെയും വ്യക്തിത്വത്തെയും ഉണർത്തുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്രപരിചയവും സാംസ്‌കാരിക മൂല്യങ്ങളും പകർന്നു നൽകാനും സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 97784 02692
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
