SignIn
Kerala Kaumudi Online
Monday, 25 May 2026 3.55 AM IST

തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ

dog

ആലപ്പുഴ: നഗര പരിധിയിലുള്ള മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിൻ നൽകുന്നതിന് നഗരസഭ തീരുമാനിച്ചു. നഗരസഭയുടെയും, മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 10 മുതൽ വാക്‌സിനേഷൻ നടപടികൾ ആരംഭിക്കും. വിദഗ്‌ദ്ധരായ നായ പിടുത്തക്കാരുടെ സഹായത്തോടെ പിടിക്കുന്ന നായകൾക്ക് വാക്സിൻ നൽകിയ ശേഷം പ്രത്യേക അടയാളം രേഖപ്പെടുത്തി വിട്ടയക്കും. വളർത്തുനായകൾക്കുള്ള ലൈസൻസിംഗ് കർശനമാക്കുന്നതിനും നഗരസഭ തീരുമാനിച്ചതായി ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL