SignIn
Kerala Kaumudi Online
Monday, 25 May 2026 1.43 AM IST

ചൂളമടിച്ച് തിളങ്ങി നടക്കും ഐശ്വര്യ, നിറുത്താതെ 4 പാട്ടുകൾ വരെ

r

തിരുവനന്തപുരം: പഴയകാല സിനിമകളിൽ നായികയെ പാട്ടിലാക്കാൻ ചൂളമടിച്ച് പിറകേനടക്കുന്ന നായകന്മാർ സ്ഥിരം പല്ലവിയായിരുന്നു. ചൂളമടിയെ പൂർണ ഗാനമാക്കി ആസ്വാദകരെ കൈയിലെടുക്കുകയാണ് ന്യൂജൻ ഗായികയായ ആലപ്പുഴ മാവേലിക്കര വരേണിക്കൽ സ്വദേശി ഐശ്വര്യ ആർ.നായർ (27)​.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ രവീന്ദ്രൻ നായരിൽ നിന്നാണ് ഐശ്വര്യ ഈ വിദ്യ പഠിച്ചത്. ജോലി കഴിഞ്ഞെത്തുന്ന രവീന്ദ്രൻ നായർ വിസിലടിച്ചായിരുന്നു താൻ വീട്ടിലെത്തിയ വിവരം അറിയിച്ചിരുന്നത്. അതിനോട് ഇഷ്ടം തോന്നിയ ഐശ്വര്യ,​ അച്ഛനെ അനുകരിക്കാൻ തുടങ്ങി. 10 വയസുമുതൽ വിസിലടി സ്ഥിരം പ്രാക്ടീസാക്കി മാറ്റി. പതിയെ പാട്ടുകൾ ചൂളമടിയിലാക്കി. കോളേജിൽ പഠിക്കുമ്പോൾ ആദ്യമായി സ്റ്രേജ് ഷോയിൽ പങ്കെടുത്തു. ഇൻഷ്വറൻസ് ഓഫീസിൽ ചെറിയൊരു ജോലിയുണ്ടെങ്കിലും സ്റ്രേജ് ഷോകൾ അവതരിപ്പിച്ചാണ് ഐശ്വര്യ ജീവിതം നയിക്കുന്നത്. ലണ്ടൻ ബുക്ക് ഒഫ് റെക്കോഡിനുള്ള പരിശീലനത്തിലാണ് ഐശ്വര്യ.

നിറുത്താതെ 4 പാട്ടുകൾ വരെ

3- 4 പാട്ടുകൾവരെ ഐശ്വര്യ നിറുത്താതെ അവതരിപ്പിക്കും. പഴയതും പുതിയതുമായ എല്ലാ പാട്ടുകളും ചൂളമടിയിലൂടെ പാടും. പരിപാടികളിൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന പാട്ടുകളും അവതരിപ്പിക്കും. ജോസഫ് എന്ന ചിത്രത്തിലെ 'പൂമുത്തോളെ"... എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയയായത്. നിരവധി ടി.വി പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ടാലന്റ് ബുക്ക് ഒഫ് റെക്കോഡിലും ആർട്സിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിതയായി ലണ്ടൻ ഹെരാൾഡ് മാഗസിനിലും ഇടം നേടി. ഗീതകുമാരിയാണ് അമ്മ. അനിയൻ അശ്വിൻ. സുനിൽ കുമാറാണ് ഭർത്താവ്.

 ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കാറ്റ് പുറത്തേക്കുവിട്ട് ഇമ്പമുള്ള സംഗീതം ഉണ്ടാക്കുന്ന രീതിയാണിത്. കച്ചേരി പോലെ വേദികളിൽ അവതരിപ്പിക്കാറുമുണ്ട്.

- രമ്യ അനൂപ്,

സംഗീത അദ്ധ്യാപിക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA