SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

നോർക്ക ട്രിപ്പിൾ വിൻ: നഴ്സ് അഭിമുഖം പൂർത്തിയായി

p

തിരുവനന്തപുരം: നോർക്കയുടെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലെ ആശുപത്രികളിൽ 250 നഴ്‌സിംഗ് ഒഴിവുകളിലേക്ക് അഭിമുഖം പൂർത്തിയായി. 2000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത 320 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അന്തിമ പട്ടിക ഉടൻ പുറത്തിറക്കും.

നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ എട്ടാം എഡിഷനിൽ ജർമനിയിലെ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തിയത്.

 നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള.

 നോർക്കയിലൂടെ പത്തുവർഷത്തിനിടെ സ്കിൽ മേഖലയിൽ നാലായിരത്തിലധികം പേർക്ക് വിവിധ രാജ്യങ്ങളിലായി ജോലി ലഭിച്ചു. ജർമ്മനിയിൽ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ ഏഴ് ഘട്ടങ്ങളിലായി ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭ്യമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA