SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്നു: സ്വാമി സച്ചിദാനന്ദ

sivagiri

ചാലക്കുടി: നിതിൻ രാജിന്റെ ആത്മഹത്യ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാക്ഷര കേരളത്തിലെ അപമാനകരമായ ക്രൂരതയ്‌ക്കെതിരെ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം. സംഭവത്തിന് ഉത്തരവാദികളായവരെ ജയിലിലടച്ച് മാതൃക കാട്ടണം. വരാൻ പോകുന്ന ഏത് സർക്കാരായാലും ഇത്തരം സംഭവങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. പിന്നാക്ക, ദളിത് വിഭാഗങ്ങളോട് ജാതി വിവേചനം കാട്ടി അപമാനിക്കുന്ന പ്രവണത കേരളത്തിൽ വർദ്ധിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA