SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

പ്രണയമില്ലാത്തവൻ പൊട്ടൻ, എനിക്ക് 5000 പ്രണയമുണ്ട്: മന്ത്രി ഗണേശ്

ganesh-kumaraa

കൊല്ലം: ''എനിക്ക് ഒന്നല്ല ആയ്യായിരം പ്രണയങ്ങളുണ്ട്, പ്രണയമില്ലാത്തവൻ പൊട്ടൻ."" ഭാര്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പ്രതികരണം ഇങ്ങനെ.

'ഗണേഷ് കുമാറിന് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ മാധവിക്കുട്ടിക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നതു പോലെയാണ്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. എല്ലാവരും പ്രണയിച്ചാൽ അസൂയ മാറും. പ്രണയം ഒരു കുറ്റമല്ല. ചിലർ ഒളിച്ചുവയ്ക്കുന്നു. മറ്റ് ചിലർ പരസ്യമായി പറയുന്നു. ജവഹർലാൽ നെഹ്റുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്ന നേതാവാണ് ജവഹർലാൽ നെഹ്റു. നല്ല പ്രണയമുണ്ടായിരുന്ന അദ്ദേഹം അതൊക്കെ ആസ്വദിച്ചു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്നാണ് മാധവിക്കുട്ടി പറഞ്ഞത്. എന്നോട് പലർക്കും കുശുമ്പാണ്. തിര‌ഞ്ഞെടുപ്പ് അടുത്തപ്പോൾ ഞാൻ അഴിമതിക്കാരനാണെന്നും കെടുകാര്യസ്ഥതയുള്ള ആളാണെന്നും ജനങ്ങളെ ദ്രോഹിച്ചുവെന്നും പറയാനാകില്ല. ബെസ്റ്റ് മിനിസ്റ്റർ എന്നാണ് കേരളത്തിലെ ജനങ്ങൾ എന്നെക്കുറിച്ച് പറയുന്നത്."

2013ൽ കള്ളം പറഞ്ഞ് എന്നെ രാജിവയ്പിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇതിനെക്കാൾ വലിയ ആരോപണങ്ങളുണ്ടായിരുന്നു. അന്ന് എന്റെ ഭൂരിപക്ഷം വർദ്ധിച്ചു. എല്ലാവരുടെയും അഴിമതി കണ്ടെത്തുന്ന വി.എസ് പോലും എന്നെക്കുറിച്ച് അന്ന് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. 2001ൽ ഞാൻ ആദ്യമായി പത്തനാപുരത്ത് മത്സരിക്കുമ്പോൾ പറയാത്ത അസഭ്യമില്ല. അന്ന് എന്റെ ഭാര്യയായ സ്ത്രീ 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബ കോടതിയിൽ കൊടുത്തിട്ട് പത്തനാപുരത്തെ വീടുകളിലെല്ലാം വിതരണം ചെയ്തതാണ്. അന്ന് പതിനായിരം വോട്ടിന് ജയിച്ചു"- ഗണേശ് കുമാർ പറഞ്ഞു.

 ശ്രീലേഖയ്ക്കും കുശുമ്പ്

വി.വി. രാജേഷിനെ മേയർ അക്കിയതിൽ കുശുമ്പും കൊണ്ട് നടക്കുകയാണ് ആർ. ശ്രീലേഖയെന്നും ഗണേശ് കുമാർ ആരോപിച്ചു. പിണങ്ങി വീട്ടിൽ ഇരിക്കുകയായിരുന്നു. സ്ഥലം എം.എൽ.എയെ ഓഫീസിൽ നിന്ന് അടിച്ചിറക്കാനും ശ്രമിച്ചു. പ്രധാനമന്ത്രി വന്നപ്പോൾ സൗന്ദര്യപ്പിണക്കവുമായി മരത്തിന്റെ ചുവട്ടിൽ പോയിരുന്നവരാണെന്നും ഗണേശ് കുമാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA