SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ഐ.എച്ച്.ആർ.ഡി കോഴ്സുകളുടെ പരീക്ഷാഫലം

a

തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി ഡിസംബറിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം പ്രസദ്ധീകരിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) ഒന്നും രണ്ടും സെമസ്റ്റർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റർ / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റർ /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്‌സുകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in വെബ്സൈറ്രിലും ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 24 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 30 വരെ 200 ലേറ്റ് ഫീ സഹിതവും നൽകാം. ജൂണിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവർ 24നകം അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA