SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ഉദിനൂർ സുകുമാരന് മലയാളിമുദ്ര മാദ്ധ്യമ പുരസ്ക്കാരം

udinur-sukumaran-

തൃശൂർ: തൃശൂർ മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ 'മലയാളിമുദ്ര' മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി കാസർകോട് ബ്യൂറോ ചീഫ് ഉദിനൂർ സുകുമാരൻ അർഹനായി. തൃശൂർ അയ്യന്തോളിലുള്ള കോസ്റ്റ്ഫോർഡ് പ്രധാന ഓഡിറ്റോറിയത്തിൽ മേയ് മൂന്നിന് രാവിലെ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ജസ്റ്റിസ് എൻ.നഗരേഷ് പുരസ്കാരം നൽകുമെന്ന് മാനേജിംഗ് ട്രസ്റ്റി അഡ്വ.വി.ഗിരീശൻ അറിയിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയായ ഉദിനൂർ സുകുമാരൻ 35 വർഷമായി മാദ്ധ്യമ പ്രവർത്തന രംഗത്തുണ്ട്. ഭാര്യ: ബിന്ദു സുകുമാരൻ ( അദ്ധ്യാപിക). മക്കൾ: അനഘ സുകുമാരൻ ( അദ്ധ്യാപിക), വിഘ്‌നേഷ് സുകുമാരൻ ( കാസർകോട് മിംസ് ഹോസ്പിറ്റൽ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA