SignIn
Kerala Kaumudi Online
Monday, 25 May 2026 2.52 AM IST

വിദ്യാർത്ഥിനികളുടെ വിഡിയോ പകർത്തി: ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരൻ പിടിയിൽ

ആലുവ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനികളുടെ വിഡിയോ പകർത്തിയ ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരൻ റെയിൽവേ പൊലീസിന്റെ പിടിയിലായി. ട്രെയിനിലെ ഭക്ഷണ വിതരണ കരാർ കമ്പനിയായ വൃന്ദാവൻ ഫുഡ് പ്രൊഡക്ട്സിലെ ജീവനക്കാരൻ പശ്ചിമബംഗാൾ സ്വദേശി അമേർസിംഗ് (41) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കേരള എക്സ്‌പ്രസിൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് തൃശൂരിനും ആലുവയ്ക്കും ഇടയ്ക്കുവച്ച് പ്രതി പകർത്തിയത്.

വിഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്നാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY