SignIn
Kerala Kaumudi Online
Monday, 25 May 2026 3.57 AM IST

വൈഭവിന്റെ സെഞ്ച്വറിയും പാഴായി

vaibhav
vaibhav

ജയ്പുർ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല . 37 പന്തുകളിൽ അഞ്ച് ബൗണ്ടറികളു‌ടേയും 12 സിക്സുകളുടെയും അകമ്പടിയോടെ 103 റൺസാണ് വൈഭവ് നേടിയത്. വൈഭവിന്റെ സെഞ്ച്വറിയുടേയും ധ്രുവ് ജുറേലിന്റെ (51)അർദ്ധസെഞ്ച്വറിയുടേയും മികവിൽ ജയ്പൂരിൽ ട‌ോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എന്ന സ്കോർ ഉയർത്തി. എന്നാൽ മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് ഇഷാൻ കിഷൻ(77), അഭിഷേക് ശർമ്മ (57),നിതീഷ് കുമാർ റെഡ്ഡി (36), ഹെൻറിച്ച് ക്ളാസൻ (29) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

മൂന്നാം ഓവറിൽ യശസ്വി ജയ്സ്വാളിനെ നഷ്ടമായ രാജസ്ഥാന് വേണ്ടി വൈഭവും ധ്രുവും ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. വൈഭവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയും ഐ.പി.എൽ കരിയറിലെ രണ്ടാം സെഞ്ച്വറിയുമാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 101 റൺസ് നേ‌‌ടിയിരുന്നു. ഈ സീസണിൽ രണ്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പടെ എട്ടുമത്സര ങ്ങളിൽ നിന്ന് ഇതിനകം 357 റൺസ് വൈഭവ് നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപ്പും വൈഭവിന്റെ ശിരസിലാണ്.

ഇന്നത്തെ മത്സരങ്ങൾ

ചെന്നൈ Vs ഗുജറാത്ത്, 3.30 pm മുതൽ

ലക്നൗ Vs കൊൽക്കത്ത 7.30 pm മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360