SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി

cbse

ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ലഭിക്കാനുള്ള സമയം നീട്ടി. ഉത്തരക്കടലാസുകൾക്കായി നാളെ അർദ്ധരാത്രി വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. സി ബി എസ് ഇയുടെ വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഒരു ദിവസം കൂടി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചത്. ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പ​ക​ർ​പ്പ് ​പ​രി​ശോ​ധി​ച്ചു​വേ​ണം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​ൻ.​ ​ഇ​തി​നു​ള്ള​ ​പു​തു​ക്കി​യ​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​

അ​തി​നി​ടെ​ ​പോ​ർ​ട്ട​ലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐ.ഐ.ടി മദ്രാസിലെ പ്രൊഫസർമാർ ഉൾപ്പെടുന്ന പ്രത്യേക വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കുന്നതിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായി വിവിധ ബാങ്കുകളോടും കേന്ദ്ര സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

പ​ക​ർ​പ്പി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​പോ​ർ​ട്ട​ൽ​ ​മേ​യ് 19​ന് ​തു​ട​ങ്ങി​യ​ത് ​മു​ത​ൽ​ ​ത​ക​രാ​റി​ലാ​യ​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വ​ല​ച്ചി​രു​ന്നു.​ ​ഇ​ത് ​മൂ​ന്നാം​ത​വ​ണ​യാ​ണ് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​നീ​ട്ടു​ന്ന​ത്.​ ​പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ​യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ. മൂ​ല്യ​നി​ർ​ണ​യം​ ​വേ​ഗ​ത്തി​ലാ​ക്കാ​നും​ ​ചെ​ല​വു​ ​കു​റ​യ്‌​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ട് ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​സ്‌​കാ​ൻ​ ​ചെ​യ്‌​ത് ​ക​മ്പ്യൂ​ട്ട​റി​ൽ​ ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​സ്‌​ക്രീ​ൻ​ ​മാ​ർ​ക്കിം​ഗ് ​സം​വി​ധാ​ന​ത്തി​ലെ​ ​പി​ഴ​വു​മൂ​ലം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​മാ​ർ​ക്ക് ​ല​ഭി​ക്കാ​ത്ത​ത് ​ഏ​റെ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​വ​ഴി​വ​ച്ചി​രു​ന്നു.​ ​പി​ന്നാ​ലെ​യാ​ണ് ​പോ​ർ​ട്ട​ൽ​ ​ത​ക​രാ​റും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വ​ല​ച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360