SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

മൂന്നാം വട്ടം ചോദ്യം ചെയ്യലിന് സി.ബി.ഐക്കു മുന്നിൽ വിജയ്

d

ചെന്നൈ: 41 പേരുടെ മരണം സംഭവിച്ച കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥർക്കു മുന്നിൽ നടനും ടി.വി.കെ പ്രസിഡന്റുമായ വിജയ് ഇന്ന് ഹാജരാകും. ഇന്നലൈ വൈകിട്ട് അദ്ദേഹം ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തി. മൂന്നാം വട്ടത്തെ ചോദ്യം ചെയ്യലിനാണ് വിജയ് ഹാജരാകുക.

ചോദ്യം ചെയ്യലിനൊടുവിൽ വിജയ്‌യെ കേസിൽ പ്രതിയാക്കാനും സാദ്ധ്യതയുണ്ട്. പാർട്ടി നേതാക്കളായ ആധവ് അർജുന, നിർമ്മൽ കുമാർ, ജഗദീഷ് എന്നിവരുൾപ്പെടെ വിജയ്‌ക്കൊപ്പം ഉണ്ട്. ചെന്നൈ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വിജയ്‌യുടെ ലഗേജിൽ ഒരു ജോഡി കത്രിക കണ്ടെത്തിയിരുന്നു. വിജയ്‌യുടെ ബാഗ് സ്‌കാനറിലൂടെ കടന്നുപോയപ്പോൾ അലാറം മുഴങ്ങി വിശദമായ പരിശോധിച്ചപ്പോഴാണ് കത്രിക കണ്ടത്.

ലഗേജിൽ കൊണ്ടുപോയ ഷേവിംഗ് കിറ്റിൽ നിന്ന് ഒരു ചെറിയ കത്രിക കണ്ടെത്തിയത്. വ്യോമയാന സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച്, കാബിൻ ബാഗേജിൽ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടുപോകാൻ കഴിയില്ല. 34 മിനിറ്റ് വൈകി 4.04 നാണ് വിമാനം പുറപ്പെട്ടുത്.

രാഷ്ട്രീയ ചർച്ചകൾ നടക്കുമോ?

എൻ.ഡി.എയിൽ ടി.വി.കെ ചേർന്നേക്കുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെയാണ് വിജയ്‌യും ടി.വി.കെ നേതാക്കളും ഡൽഹിയിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടി ജില്ലാ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിൽ മുന്നണിയിൽ ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. ആധവ് അർജ്ജുന ഉൾപ്പെടെയുളള ചില നേതാക്കൾക്ക് അതിനോട് യോജിപ്പില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360