SignIn
Kerala Kaumudi Online
Monday, 25 May 2026 1.45 AM IST

ആക്സിസ് ബാങ്ക് അറ്റാദായത്തിൽ ഇടിവ്

axis-bank

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 0.6 ശതമാനം ഇടിഞ്ഞ് 7,071 കോടി രൂപയായി. കിട്ടാക്കടങ്ങൾക്ക് എതിരായി ഉയർന്ന തുക നീക്കിവെക്കേണ്ടി വന്നതും പലിശ ഇതര വരുമാനത്തിലെ ഇടിവുമാണ് ആക്‌സിസ് ബാങ്കിന് തിരിച്ചടിയായത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും മാക്രോ ഇക്കണോമിക് പ്രതിസന്ധികളുമാണ് ലാഭക്ഷമതയെ ബാധിച്ചത്. പ്രോവിഷനിംഗിനായി 2001 കോടി രൂപയാണ് മാറ്റിവെച്ചത്. അവലോകന കാലയളവിൽ അറ്റ പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 14,457 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം ആറ് ശതമാനം വർദ്ധിച്ച് 13.35 ലക്ഷം കോടി രൂപയായി. വായ്പാ വിതരണം 19 ശതമാനം ഉയർന്ന് 12.33 ലക്ഷം കോടി രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360