SignIn
Kerala Kaumudi Online
Monday, 25 May 2026 2.53 AM IST

മുക്കത്ത് ജുവലറിയിൽ മോഷണം

മുക്കം: സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തിയയാൾ മോഷ്ടിച്ചത് കാൽ പവനോളം തൂക്കം വരുന്ന 2 മോതിരങ്ങൾ.മുക്കം ശ്രീരാഗം ജുവലറിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ മോഷണം നടന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

ഏകദേശം 31 ആയിരം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതെന്ന് ഉടമ പറഞ്ഞു. ദൃശ്യങ്ങൾ സഹിതം ഉടമ മുക്കം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണമാരംഭിച്ചു

സ്വർണം കൈക്കലാക്കിയ മോഷ്ടാവ് ഉടമയുടെയും ജീവനക്കാരുടെയും ശ്രദ്ധ മാറിയ സമയത്ത് കടയിൽ നിന്നും ഇറങ്ങി ഓടുകയും മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL