SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

കാൻസർ രോഗികൾക്ക് വിഗ്ഗ് നൽകി

amala
വിഗ്ഗുകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിക്കുന്നു

തൃശൂർ: കാൻസർ രോഗം മൂലം മുടി നഷ്ടമായ 158 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകൾ നൽകി. സ്തനാർബുദം ബാധിച്ച രോഗികൾക്ക് 52 കൃത്രിമ സ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. മേയർ ഡോ.നിജി ജസ്റ്റിൻ വിഗ്ഗുകൾ നൽകി. അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ.ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ.ജെയ്‌സൺ മുണ്ടൻമാണി, ഡോ.അനിൽ ജോസ് താഴത്ത്, കേശദാനം കോ ഓർഡിനേറ്റർ പി.കെ.സെബാസ്റ്റ്യൻ, സീന അഗസ്റ്റിൻ, വിൻസലറ്റ് മേരി എന്നിവർ പ്രസംഗിച്ചു. ഇതിനോടകം 2723 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും, സ്തനാർബുദ രോഗികൾക്ക് 1264 കൃത്രിമ സ്തനങ്ങളും നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL