SignIn
Kerala Kaumudi Online
Monday, 25 May 2026 3.53 AM IST

കാർഷിക സംഘങ്ങൾ വഴി മരുന്ന് വിൽപന പിൻവലിക്കണം

photo

തൃശൂർ: വളങ്ങളും കീടനാശിനികളും വിൽപ്പന നടത്തുന്ന പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മരുന്നുകൾ വിൽക്കുന്നതിനുള്ള നിയന്ത്രിത ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം പൊതുജനആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ആൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഫാർമസിസ്റ്റുകളുടെ സാന്നിദ്ധ്യത്തിൽ അല്ലാതെ വിൽപ്പന നടത്തരുതെന്ന നിലവിലെ നിയമത്തിന്റെ ലംഘനമാണിത്. 74,000ത്തോളം രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളുടേയും 30,000ത്തോളം മരുന്ന് വിതരണ, വിപണന സ്ഥാപനങ്ങളുടേയും നിലനിൽപ്പിനെ ബാധിക്കുന്നതാണിതെന്നും അസോസിയേഷൻ പ്രസിഡന്റ് എ.എൻ. മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡ്രഗ്‌സ് കൺട്രോളർ എന്നിവർക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL