കാട്ടാക്കട: കേരളത്തിലെ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡെയ്‌ൽ വ്യൂ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഗോത്രവർഗ്ഗ മന്ത്രാലയത്തിന് കീഴിലുള്ള 'സെന്റർ ഓഫ് എക്‌സലൻസ്' പദവിയാണ് ലഭിച്ചത്. ഗോത്രവിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണം, ലഹരിമരുന്ന് ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള നിരീക്ഷണം എന്നിവയിൽ കഴിഞ്ഞ 50 വർഷമായി ഡെയ്‌ൽ വ്യൂ നൽകിയ സംഭാവനകളെ മാനിച്ചാണ് ഈ നേട്ടം. കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ ക്ഷേമത്തിനായി അക്കാഡമിക് ഡെയ്‌ൽ വ്യൂ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രശംസ ലഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം വിദ്യാഭ്യാസം, സാമൂഹിക പരിവർത്തനം, ഗോത്ര ശാക്തീകരണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം ഗർഭിണികൾക്കും കുട്ടികൾക്കുമായി ആരോഗ്യ പരിപാലനവും പോഷകാഹാര സഹായങ്ങളും നൽകിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |