പത്തനംതിട്ട: സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കുമായി പത്തനംതിട്ട ആർ.ടി. ഒയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. നാളെ രാവിലെ ഒമ്പതിന് ഓമല്ലൂർ പുത്തൻപീടിക മഡോണ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂളിലാണ് ക്ലാസ്. സ്‌കൂൾ വാഹനങ്ങൾ പാലിക്കേണ്ട സുരക്ഷ മാനദണ്ഡം, മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം, കുട്ടികളോട് പെരുമാറേണ്ട രീതി എന്നിവയെക്കുറിച്ച് വിശദീകരിക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂളിലെയും ഡ്രൈവർമാരും ആയമാരും നിർബന്ധമായും ക്ലാസിൽ പങ്കെടുക്കണമെന്ന് പത്തനംതിട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
