കോന്നി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം, യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ
നടന്ന ശ്രീനാരായണ കലോത്സവം 2026 യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം എൻ സുരേഷ് കുമാർ, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് ചിറ്റിലക്കാട്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ട്രഷറർ ഗീതാ സദാശിവൻ, സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, വനിതാ സംഘം കേന്ദ്രസമിതി അംഗങ്ങളായ സുമി ശ്രീലാൽ, ജയശ്രീ ശശിധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |