ബി.എം.എസ് പ്രതിഷേധിച്ചു

Sunday 24 May 2026 2:29 AM IST
ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ ട്രഷറർ കെ ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ടൗണിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബി.എം.എസ് ജില്ലാ ട്രഷറർ കെ ജി സുരേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം പ്രസിഡന്റ് രാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ വെട്ടൂർ, ജോ.സെക്രട്ടറി സതീഷ് കുമാർ, ബി.എം.എസ് മേഖലാ പ്രസിഡന്റ് ടി.എൻ സുരേന്ദ്രൻ നായർ, ജോ.സെക്രട്ടറിമാരായ ഹരികൃഷ്ണൻ, സി.രാജു, വൈസ് പ്രസിഡന്റുമാരായ അഡ്വ.രാജേഷ് നെടുമ്പ്രം, അനിൽ വി.ആർ, അനീഷ് തേവർമല, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻനായർ പി.ജി എന്നിവർ പ്രസംഗിച്ചു.