
തിരുവല്ല: കഴിഞ്ഞ അഞ്ചുവർഷമായി തന്റെ വലംകൈയായി പ്രവർത്തിച്ച ആളാണ് അനൂപ് ആന്റണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരുവല്ലയിൽ നടന്ന എൻ.ഡി.എയുടെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എത്ര കഠിന ജോലികളും തികഞ്ഞ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാൻ അനൂപിന് കഴിയും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിശബ്ദനായി കർമ്മനിരതനാകുന്ന വ്യക്തി. തിരുവല്ലയെ മാറ്റത്തിന്റെ നഗരിയാക്കാൻ അനൂപിന് കഴിയും. ഞാൻ അദ്ദേഹത്തെ തിരുവല്ലയ്ക്ക് സംഭാവന ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
