SignIn
Kerala Kaumudi Online
Monday, 25 May 2026 2.53 AM IST

വൈദ്യുതി വരവും പോക്കും: ചുട്ടുപൊള്ളി വീടകങ്ങൾ

കാളികാവ്: കഠിനമായ ചൂടിൽ വെന്തുരുകി നാടും നഗരവും വീടകങ്ങളും. പകൽ സമയങ്ങളിൽ വൈദ്യുതി വരവും പോക്കും പതിവാവുകയാണ്.

കറന്റ് പോവുംമ്പോൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി നിൽക്കേണ്ട അവസ്ഥ പോലുമുണ്ട്. ഫാനോ എ.സിയോ ഇല്ലാതെ പല ഓഫീസുകളിലും ഇരിക്കാനാവാത്ത അവസ്ഥയാണ്. വീടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.

ചൂട് കൂടിയതോടെ ഉപഭോഗം കൂടിയതാണ് വൈദ്യുതി മുടക്കത്തിനു കാരണം. ലൈനുകളുടെ ശേഷിക്കപ്പുറം ഉപഭോഗം കൂടുമ്പോൾ സ്വമേധയാ ലൈൻ ഓഫാകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതാണ് ഇടയ്ക്കിടെ വൈദ്യുതി പോകാൻ കാരണമാകുന്നത്.

ലോഡ് കാരണം ലൈനുകൾ ചൂടായി ഉരുകി ലൈൻ പൊട്ടി വീണുണ്ടാകുന്ന വൻ അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ലൈൻ ഓഫാകുന്നത്.

രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾക്കും കാരണമാകാറുണ്ട്..

പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർദ്ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാനാവാത്ത സാഹചര്യമാണ്., ട്രാൻസ്‌ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ്ബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിങ്ങിന് കീഴിൽ ആണ് .സബ് സ്റ്റേഷനുകളിലേക്ക് വരുന്ന ലൈനിൽ ഓവർ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ് സ്റ്റേഷനിലേയും ഓരോ 11 കെ.വി ഫീഡറിലും വരുത്തുന്നത്. അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 കെ.വി 66 കെ.വി 220 കെ.വി ലൈനുകൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും , ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവൻ ഇരുട്ടിലേക്ക് പോകാനും കാരണമാകുമെന്ന് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു .

ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.. രാത്രികാലങ്ങളിൽ ( വൈകിട്ട് ആറുമുതൽ രാത്രി 12 വരെ) അനാവശ്യ ലൈറ്റുകൾ ഓഫാക്കുക , ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക ,മോട്ടോർ പ്രവർത്തിപ്പിക്കാതിരിക്കുക ,ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്ത് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL