പെരിന്തൽമണ്ണ: നഗരസഭ പരിധിയിലെ മാളുകളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.എം നഗരസഭ കൗൺസിലർമാർ ആവശ്യപ്പെട്ടു. ചില മാളുകളുടെ മുൻവശത്ത് നിയമാനുസൃത അനുമതിയില്ലാതെ 'നോപാർക്കിംഗ്' ബോർഡുകൾ സ്ഥാപിച്ച് പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി ഫീസ് ഈടാക്കുന്നുണ്ട്. ഈപ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളാമെന്ന് സെക്രട്ടറി കൗൺസിലർമാർക്ക് ഉറപ്പ് നൽകിയതായും സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ വി. രാഹുൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
