വള്ളിക്കുന്ന്: പഞ്ചായത്ത് പരിവാർ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം അരിയല്ലൂർ കൃഷ്ണ എഡ്യുക്കേഷൻ സെന്ററിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഉദ്ഘാടനം ചെയ്തു. പരിവാർ പ്രസിഡന്റ് ഇസ്മായിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. പരിവാർ ബ്ലോക്ക് പ്രസിഡന്റ് സിദ്ധിഖ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. നവാസ് കൂരിയാട് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. സുലൈഖ പൈനാട്ട്, ടി.കൃഷ്ണകുമാർ, എ.യൂസഫ്, ഇ.കെ.വിക്രമൻ, ഐ.പി.ആബിദ്, നജീബ് ബാപ്പു എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി സദാനന്ദൻ സ്വാഗതവും കബീർ നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
