SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

ലോകപുസ്തക ദിനാചരണം

mpm
സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോകപുസ്തക ദിനാചരണത്തിൽ നിന്ന്‌

മലപ്പുറം: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ലോകപുസ്തക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ സെക്രട്ടറി പി.എം. രാജീവ് ഉദ്ഘാടനം ചെയ്തു. ഫിനാൻസ് ഓഫീസർ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. 'വായിക്കൂ നിങ്ങളുടെ വഴിയിൽ' എന്ന തീം ഉൾപ്പെടുത്തി എഴുത്തുകാരൻ കൃഷ്ണൻ മങ്കട മുഖ്യപ്രഭാഷണം നടത്തി. എന്റെ ജീവിതം മാറ്റിയ പുസ്തകം എന്ന വിഷയത്തിൽ നടത്തിയ പുസ്തക ചർച്ചക്ക് സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ നേത്യത്വം നൽകി.

ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്ത്രപ്രസാദ്, ജീവനക്കാരായ കെ.ശരണ്യ, കെ.മൊയ്തീൻകുട്ടി, എം.കെ.ജസീല പ്രസംഗിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള ഇന്റേൺഷിപ്പ് വിദ്യാർത്ഥികളും ലോകപുസ്തകദിനാചരണത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL